ഇടുക്കി: വട്ടവടയില്‍ പരിക്കേറ്റ വയോധികയെ ആശുപത്രിയിലെത്തിച്ചത് ആറ് കിലോമീറ്റര്‍ ചുമന്ന്. വത്സപ്പെട്ടി ഉന്നതിയിലെ ആര് ഗാന്ധിയമ്മാളിനെ ആണ് ചുമന്ന് മറയൂരിലെ ആശുപത്രിയില്‍ എത്തിച്ചത്.
പാറയില്‍ നിന്നും തെന്നിവീണാണ് ഗാന്ധിയമ്മാളിന് ഗുരുതരമായി പരിക്കേറ്റത്. പുതപ്പില്‍ കെട്ടി 50 പേര് ചേര്‍ന്ന് ഇവരെ ചുമക്കുകയായിരുന്നു.
2019 ലെ പ്രളയത്തില്‍ തകര്‍ന്നതാണ് പ്രദേശത്തെ റോഡ്. ഇതുവരെയും നവീകരിച്ചിട്ടില്ല.
വട്ടവടയെ കാന്തല്ലൂരുമായി ബന്ധിപ്പിക്കാനുളള പാതക്ക് വനംവകുപ്പ് തടസം നിൽക്കുകയാണെന്ന് നാട്ടുകാർ പറഞ്ഞു. നിലവിൽ വാഹനസൗകര്യം പോലുമില്ലാത്ത വനപാതമാത്രമാണ് ഇവിടുത്തുകാർക്ക് ആശ്രയം.